സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,545 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 5 രൂപയാണ് കുറഞ്ഞത്. 4,600 രൂപയാണ് ഇന്നത്തെ വില. ഈ മാസം മൂന്നിന് കേരളത്തിൽ പവന് 45,280 രൂപയും ഗ്രാമിന് 5,660 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് 76 രൂപയും ഹോൾമാർക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില. രാജ്യാന്തര വില ഔൺസിന് മൂന്ന് ഡോളർ താഴ്ന്ന് 1,934 ഡോളറാണ്.