സ്വകാര്യവൽക്കരണം:പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കാൻ കേന്ദ്രം

0
111

മുൻനിര പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി കേന്ദ്രം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് വരുമാനം നേടാനുള്ള നടപടികളുടെ ഭാഗമായാണിത്. ഓഫർ-ഫോർ-സെയിൽ വഴി 5-10 ശതമാനം ഓഹരികളാകും വിൽക്കുക. നിലവിൽ കേന്ദ്രത്തിന് 80 ശതമാനം വീതം ഓഹരി പങ്കാളിത്തമുള്ള ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക്, യുകോ ബാങ്ക് എന്നിവയുടെ ഓഹരികളാകും വിറ്റഴിക്കുക.


പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമതയും ലാഭക്ഷമതയും മെച്ചപ്പെടുത്താനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമാണ് ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനീക്കമെന്ന് ചില സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 2021 ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തിൽ സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായി രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.