ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ മുന്നിൽ ചൈന:പിന്നാലെ റഷ്യയും, യുഎഇയും

0
102

ഒക്ടോബറിലും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനമാണിത്. റഷ്യ, യു.എ.ഇ, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ചൈനയ്ക്ക് പിന്നാലെയുള്ളത്.

ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 26.3 ബില്യൺ ഡോളറിൽ നിന്ന് 31.46 ബില്യൺ ഡോളറായി. ഒക്ടോബറിലെ ചരക്ക് കയറ്റുമതി മുൻ വർഷം ഇതേ കാലയളവിലെ 31.60 ബില്യൺ ഡോളറിൽ നിന്ന് 33.57 ബില്യൺ ഡോളറായി ഉയർന്നു. ഒക്ടോബറിലെ ചരക്ക് ഇറക്കുമതി 57.91 ബില്യൺ ഡോളറിൽ നിന്ന് 65.03 ബില്യൺ ഡോളറായി ഉയർന്നു. അതേസമയം
ഇന്ത്യയുടെ ഇറക്കുമതി വിപണിയിൽ ചൈനയുടെ സംഭാവനകൾ വലുതാണെങ്കിലും അമിത ആശ്രയിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രം.