ചെറിയ ഇടപാടുകൾ ഇനി എളുപ്പം:യു.പി.ഐ ലൈറ്റ് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

0
473

ചെറിയ തുകയുടെ ഡിജിറ്റൽ പേമെന്റുകൾ എളുപ്പത്തിൽ സാധ്യമാക്കുന്ന യു.പി.ഐ ലൈറ്റ് ഡിജിറ്റൽ പേമെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പുകളിൽ ഈ സേവനം ലളിതമായും വേഗത്തിലും ഉപയോഗിക്കാം. നിലവിൽ ഉപയോഗിക്കുന്ന യു.പി.ഐ ആപ്പിൽ തന്നെ യു.പി.ഐ ലൈറ്റ് ഉപയോഗിക്കാം.

ഒരിടപാടിൽ പിൻ ഇല്ലാതെ പരമാവധി 500 രൂപ വരെ അയക്കാം. ഒരു ദിവസം പരമാവധി 4,000 രൂപയുടെ ഇടപാട് നടത്താം. 2,000 രൂപയാണ് പരമാവധി യു.പി.ഐ ലൈറ്റിൽ സൂക്ഷിക്കാവുന്ന തുക. ഇത് തീരുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് യു.പി.ഐ ലൈറ്റിലേക്ക് വീണ്ടും തുക എടുക്കാം.