10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡ് എടുത്ത പിന്നീട് ഇതുവരെ പ്രമാണരേഖകള്‍ പുതുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആവശ്യമെങ്കില്‍ അവരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ. ഡിസംബർ 14 വരെ ആധാർ സൗജന്യമായി പുതുക്കാം. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്നും യുഐഡിഎഐ അറിയിച്ചു.
ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ന് ആധാർ. രാജ്യത്ത് ഏല്ലാ സാമ്പത്തിക സേവനങ്ങളും ലഭ്യമാകുന്നതിന് ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഫയൽ ചെയ്യാം.