ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇനി വളരെ എളുപ്പം:എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ

0
1388

ഉപഭോക്തൃ സേവന അനുഭവം മികച്ചതാക്കുന്നതിന് എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ജനപ്രിയ ഇന്ത്യൻ എയർലൈനായ ഇൻഡിഗോ. മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് ‘6Eskai’ എന്ന പേരിൽ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിൽ ഉപഭോക്താക്കളെ സഹായിക്കാൻ വേണ്ടിയാണ് ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ഓപ്പൺ എഐയുടെ ജിപിടി-4 സാങ്കേതികവിദ്യയാണ് ചാറ്റ്ബോട്ട് പ്രവർത്തിപ്പിക്കുന്നത്.

എഐ ചാറ്റ് ബോട്ട് അവതരിപ്പിച്ചതോടെ, എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ എയർലൈനുകളുടെ പട്ടികയിലേക്കാണ് ഇൻഡിഗോ പ്രവേശിച്ചത്. 10 വ്യത്യസ്‌ത ഭാഷകളിൽ ഉപഭോക്താക്കളുടെ ചോദ്യങ്ങൾ കാര്യക്ഷമമായി പരിഹരിക്കാൻ 6Eskai ചാറ്റ്ബോട്ടിന് കഴിയും. കൂടാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരവും ഉണ്ട്. സ്വാഭാവിക ഭാഷാ സംഭാഷണങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം മുതൽ അവസാനം വരെ തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാൻ ചാറ്റ് ബോട്ട് സഹായിക്കും.