നൂതന ആശയ ദാതാവാകാൻ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ വണ്‍ ലോക്കല്‍ ഗവണ്‍മെന്റ്, വണ്‍ ഐഡിയ(OLOI) പദ്ധതിയുടെ ഭാഗമായി പ്രാദേശിക നൂതന ആശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ആരംഭിച്ചു. ഒരു പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന സമര്‍ത്ഥമായ ഒരു ആശയമോ അല്ലെങ്കില്‍ പ്രശ്‌നപരിഹാരമോ തന്നെ നിര്‍ദ്ദേശിക്കാന്‍ പ്രാപ്തിയുള്ള ആളുകൾക്ക് ഈ പദ്ധതിയില്‍ ഭാഗമാകാം.
നിർദേശിക്കുന്ന പരിഹാരം ഒരു പുതിയ ഉത്പന്നമോ, നിലവിലെ ഉത്പന്നത്തിന്റെ പരിഷ്കരിച്ച രൂപമോ ആകാം. ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആശയമോ, സംവിധാന രീതികളിലെ നവീകരണമോ ആകാം.
പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് https://oloi.kerala.gov.in എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 91 9048968938(ഒഎല്‍ഒഐ കോര്‍ഡിനേറ്റര്‍, ഇടുക്കി) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.