ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ശ്രീലങ്കയിൽ താമസിക്കാം

0
110

മലേഷ്യയ്ക്ക് പിന്നാലെ ശ്രീലങ്കയിലും ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് താമസിക്കാം. ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്കാണ് 2024 മാർച്ച് 31 മുതൽ 30 ദിവസത്തേക്ക് വിസ സൗജന്യമാക്കിയത്.

വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് ശ്രീലങ്കൻ സർക്കാരിന്റെ ലക്ഷ്യം. ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കും വിസയില്ലാതെ ഒരു മാസം ശ്രീലങ്കയിൽ താമസിക്കാം. ഇന്ത്യയിൽ നിന്നുളള വിനോദസഞ്ചാരികളാണ് ശ്രീലങ്കയിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ. രണ്ടാമത് റഷ്യയിൽ നിന്നുള്ളവരും, മൂന്നാമത് ബ്രിട്ടനിൽ നിന്നുള്ളവരുമാണ്.

2019 ലെ ഈസ്റ്റർ ഭീകരാക്രമണത്തോടെയാണ് ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞത്. കഴിഞ്ഞ വർഷം നേരിട്ട സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോൾ ശ്രീലങ്കൻ ടൂറിസം തകർന്നടിഞ്ഞു. ഈ തകർച്ചയിൽ നിന്ന് ടൂറിസം മേഖലയെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളിലാണ് ശ്രീലങ്ക. ഇതിന്റെ ഭാഗമായാണ് ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങൾക്കു കൂടുതൽ ഇളവുകൾ ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.