കടുത്ത സാമ്പത്തിക പ്രതിസന്ധി:ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌

0
102

ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം കമ്പനി വെട്ടികുറച്ചത്.

എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന ലെവൽ 1, ലെവൽ 2, ലെവൽ 3 ജീവനക്കാരുടെ നോട്ടീസ് പിരീഡ് 15 ദിവസമായാണ് കുറച്ചത്. നേരത്തെ ഇത് 30 മുതൽ 60 ദിവസം വരെയായിരുന്നു. ലെവൽ 4 ജീവനക്കാർക്കുള്ള നോട്ടീസ് പിരീഡ് ഇപ്പോൾ 30 ദിവസമാണ്. നേരത്തെ ഇത് 60 ദിവസം വരെ ആയിരുന്നു. അസിസ്റ്റന്റ് മാനേജർമാരും അതിനു മുകളിൽ ഉള്ളവരുമാണ് ഇതിൽ ഉൾപ്പെടുന്നത്.

ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലാതെ വന്നതോടെ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വെച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ബെംഗളൂരുവിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്സിലോണിലെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന.