പെറ്റുകളോടുള്ള പ്രിയം കൂടുന്നു:ഇന്ത്യയിൽ നടക്കുന്നത് 890 മില്യൺ ഡോളറിന്റെ പെറ്റ് ബിസിനസ്

0
216

ഇന്ത്യയിലെ പെറ്റ് ഡോഗുകളുടെ എണ്ണത്തിൽ വൻ വർധന. ഡേറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്ക് അനുസരിച്ച് 2018 ൽ 1.94 കോടി ആയിരുന്ന പെറ്റ് ഡോഗുകൾ ഇന്ന് 3.1 കോടി ആയി വളർന്നു. ഇന്ന് രാജ്യത്ത് 890 മില്യൺ ഡോളറിന്റെ പെറ്റ് ബിസിനസാണ് നടക്കുന്നതെന്നും, അടുത്ത പത്തു വർഷത്തിനുള്ളിൽ ഇത് മൂന്നു മടങ്ങായി വളരുമെന്നും മാർക്കറ്റ് ഡെസിഫെർ എന്ന റിസർച്ച് ടീമും പറയുന്നു.

അടുത്ത കാലത്ത്, പ്രത്യേകിച്ച് കോവിഡും ലോക്ഡൗണും വീട്ടിലിരുന്നുള്ള ജോലിയും വന്നതോടെയാണ് പെറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായത്. വീട്ടിലും യാത്രയിലുമൊക്കെ പൂച്ചയേയോ പട്ടിയേയോ ഒപ്പം കൊണ്ടു നടക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. കഫേകളിലും ഹോട്ടലുകളിലും വാഹനങ്ങളിലുമെല്ലാം പെറ്റ് ഫ്രണ്ട്ലി ബോർഡുകൾ ഇന്ന് സാധാരണമാണ്. മാട്രിമൊണി വെബ്സൈറ്റുകളിൽ പോലും ‘പെറ്റ് ഫ്രണ്ട്ലി’ ഇന്ന് ഒരു ഓപ്ഷനാണ്.