വൻ ഡിമാൻഡ്:രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിൽ 15% വർധന

0
228

രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിലുണ്ടായത് 15% വർധന. ഉപയോഗിച്ച വൻ ബ്രാൻഡ് ചെരുപ്പുകളുടെ വിൽപന ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് യുവതലമുറയാണ്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം ഇന്ന് പലയിടത്തും കടകളായും മാറിയിരിക്കുന്നു. 75,000 രൂപ വിലയുള്ള ഉപയോഗിച്ച ഷൂവിന് 10,000 രൂപയാണ് ഓൺലൈനിലെ വില.

2500 ഇറക്കുമതി ഏജൻസികളിലൂടെ 84,000 ഷിപ്മെന്റാണ് പ്രതിവർഷം രാജ്യത്തേയ്ക്ക് ഉപയോഗിച്ച ചെരിപ്പും ഷൂസുമായി എത്തുന്നത്. ചൈന, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ. കേടുപാടുകൾ തീർത്ത് മികച്ച ഉത്പന്നമായാണ് ഈ ചെരുപ്പുകളെല്ലാം മാർക്കറ്റിൽ എത്തുന്നത്.


ഉപയോഗിച്ച രാജ്യം, കാലയളവ് എന്നിവയാണ് ഇവയുടെ വില നിർണ്ണയിക്കുന്നത്. ഒറിജിനൽ സ്‌റ്റോറിൽ നിന്നുതന്നെ വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ബില്ലും വേണം. വിൽക്കുന്നതിനു മുൻപു ഷൂവും ചെരിപ്പും വൃത്തിയാക്കാൻ നിരവധി ഷൂ ഡ്രൈ ക്ലീനിങ് കേന്ദ്രങ്ങളാണ് കേരളത്തിൽ ഉള്ളത്.