രാജ്യത്തെ 95 ശതമാനം പേർക്കും ലൈഫ് ഇൻഷ്വറൻസില്ല:നാഷണൽ ഇൻഷ്വറൻസ് അക്കാഡമി റിപ്പോർട്ട് പുറത്ത്

0
514

ഇന്ത്യയിലെ 144 കോടി ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഇൻഷ്വറൻസ് പരിരക്ഷയില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ 95 ശതമാനം പേർക്കും ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയില്ലെന്നാണ് നാഷണൽ ഇൻഷ്വറൻസ് അക്കാഡമിയുടെ റിപ്പോർട്ട്. ജനസംഖ്യയുടെ 73 ശതമാനം പേർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഐ.ആർ.ഡി.എ.ഐ ചെയർമാൻ ദേബാശിഷ് പാണ്ഡയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യു.പി.ഐ, ബാങ്ക് അക്കൗണ്ട്, മൊബൈൽഫോൺ തുടങ്ങിയവയുടെ വ്യാപനം പോലെ ഇൻഷ്വറൻസും വ്യാപകമാക്കാൻ കമ്പനികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 100-ാം വാർഷികത്തിന് മുമ്പ് എല്ലാ ജനങ്ങൾക്കും ഇൻഷ്വറൻസ് ഉറപ്പാക്കുകയെന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ അതീവ പ്രശ്‌നസാധ്യതാ പ്രദേശങ്ങളിൽ പ്രകൃതി ദുരന്ത ഇൻഷ്വറൻസ് ഏർപ്പെടുത്തണം. വായ്‌പാ ബാധ്യതകളുള്ള കർഷകർക്ക് വിള ഇൻഷ്വറൻസ് പദ്ധതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.