എൻ.ഡി.ടി.വിക്ക് പിന്നാലെ ഐ.എ.എൻ.എസും:ഇന്ത്യൻ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി

0
216

എൻ.ഡി.ടി.വിക്ക് പിന്നാലെ മറ്റൊരു മാധ്യമസ്ഥാപത്തിന്റെ കൂടി ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ (IANS) 50.50% ഓഹരിയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വർക്ക് വാങ്ങിയത്. ഐ.എ.എൻ.എസിന്റെ മാനേജ്മെന്റ് ഓപ്പറേഷൻ നിയന്ത്രണങ്ങൾ ഇനി എ.എം.ജി മീഡിയ നെറ്റ്‌വർക്കിനായിരിക്കും. 11.86 കോടി രൂപയായിരുന്നു 2023 സാമ്പത്തിക വർഷത്തിൽ ഐ.എ.എൻ.എസിന്റെ വരുമാനം.

എൻ.ഡി.ടി.വിയിലെ 65 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ഒരു വർഷം തികയുമ്പോഴാണ് ഐ.എ.എൻ.എസിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ സാമൂഹിക മാധ്യമങ്ങളിൽ എൻ.ഡി.ടിവിയുടെ കാഴ്‌ചക്കാരുടെ എണ്ണത്തിൽ 54 ശതമാനത്തോളം കുറവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലിൽ പ്രതിഷേധിച്ച് എൻ.ഡി.ടിവിയിൽ നിന്ന് നിരവധി മാധ്യമപ്രവർത്തകർ രാജിവച്ചിരുന്നു.