ക്രിസ്‌മസ് ഫെയർ നടത്താൻ സപ്ലൈകോ:ഇത്തവണ 6 ജില്ലകളിൽ മാത്രം

0
281

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡിസംബർ 21ന് ക്രിസ്‌മസ് ഫെയറുകൾ ആരംഭിക്കാൻ സപ്ലൈകോ. ഇത്തവണ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ മാത്രമാകും ക്രിസ്‌മസ് ഫെയർ. അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടക്കുകയാണെന്ന് സപ്ലൈകോ അറിയിച്ചു.


13 ഇനം സബ്‌സിഡി സാധനങ്ങളുൾപ്പെടെയുള്ളവ ഫെയറിൽ ലഭ്യമാക്കും. എന്നാൽ നിലവിൽ ലഭിക്കുന്ന അളവിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കില്ലെന്നും പരിധിയുണ്ടാകുമെന്നും സപ്ലൈകോ അറിയിച്ചു. മുളക് ഉൾപ്പെടെ വിലക്കൂടുതലുള്ള സാധനങ്ങളുടെ അളവ് കുറയ്ക്കും.


800 കോടി രൂപയോളം കുടിശികയിനത്തിൽ നൽകാനുള്ളിതിനാൽ പല വിതരണ കമ്പനികളും സപ്ലെകോ വിളിച്ച ടെൻഡറിൽ പങ്കെടുത്തിരുന്നില്ല. ഇത് ഇത്തവണ ക്രിസ്‌മസ് ഫെയർ ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് പോലും ഇടയാക്കിയിരുന്നു. ഇരുപതിലേറെ വിതരണക്കാരുമായി മന്ത്രി ജി.ആർ അനിൽ ചർച്ച നടത്തിയതിനെ തുടർന്ന് സാധനങ്ങൾ ലഭ്യമാക്കാൻ വിതരണക്കാർ തയ്യാറാവുകയായിരുന്നു.