രാജ്യത്തുടനീളം വിവിധ തസ്‌തികകളിലേക്ക് 2,000ൽ അധികം ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്. സെയിൽസ് മാനേജർമാർ, മാർക്കറ്റിംഗ് മാനേജർമാർ, റീജിയണൽ മാനേജർമാർ തുടങ്ങി സീനിയർ ലെവൽ പോസ്റ്റിലേക്കും, ബ്രാഞ്ച് മാനേജർമാർ പോലെയുള്ള മിഡ് ലെവൽ പോസ്റ്റിലേക്കും, റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവുകൾ പോലെയുള്ള എൻട്രി ലെവലിലേക്കുമാണ് കമ്പനി നിയമനം നടത്തുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 103 ശതമാനം വളർച്ചയോടെ സ്ഥിരമായ വളർച്ച കൈവരിച്ച മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് പുതിയ ശാഖകൾ ആരംഭിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളം 1,000 ശാഖകൾ സ്ഥാപിക്കാനാണ് പദ്ധതി. നിലവിൽ രാജ്യത്തുടനീളമുള്ള 900 ശാഖകളിലായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന് മൊത്തം 4,000ൽ അധികം ജീവനക്കാരുണ്ട്.
Muthoottu Mini Vacancies & Careers വെബ്സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് നിയമനങ്ങളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അറിയാം. ജോലിക്കായി അപേക്ഷിക്കുന്നതിന് carrers@muthoottmini.com എന്ന ഇ-മെയിലേക്ക് ബയോഡാറ്റ അയയ്ക്കാം.