കുടിയേറ്റത്തിന് കുരുക്കിട്ട് ഫ്രാൻസ്:വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങൾ

0
113

വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫ്രാൻസ്. ഭവന സഹായം, കുടുംബ അലവൻസുകൾ ഉൾപ്പെടെ രാജ്യത്തിന്റെ സബ്‌സിഡികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നത് ഉൾപ്പെടെ കടുത്ത ചട്ടങ്ങൾ നിഷ്‌കർഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച് സർക്കാർ അന്തിമ അംഗീകാരം നൽകി.

പുതിയ നിയമപ്രകാരം കുടിയേറ്റക്കാർ ഫ്രാൻസിൽ ദീർഘകാലം താമസിച്ചതിന് ശേഷം മാത്രമേ സർക്കാരിന്റെ സബ്‌സിഡി അടക്കമുള്ള പിന്തുണകൾക്ക് യോഗ്യത നേടുകയുള്ളു. ഇതിന് മാസങ്ങൾ മുതൽ ഏതാനും വർഷങ്ങൾ വരെ എടുത്തേക്കും. കുടുംബാംഗങ്ങളെ ഫ്രാൻസിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കും നിരവധി പ്രതിബന്ധങ്ങളാണ് പുതിയ നിയമനിർമ്മാണം മുന്നോട്ടുവയ്ക്കുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് പുതിയ വീസ ഫീസും ഏർപ്പെടുത്തും. മൈഗ്രേഷൻ ക്വാട്ടകൾ അവതരിപ്പിക്കുന്ന പുതിയ ബിൽ കുടിയേറ്റക്കാരുടെ കുട്ടികൾക്ക് ഫ്രഞ്ച് പൗരത്വം നേടുന്നതിന് കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.