5,044 കോടി നിക്ഷേപം:കൊച്ചിയിൽ പോളിപ്രൊപ്പിലീൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ ബി.പി.സി.എൽ

0
215

കൊച്ചിയിൽ വൻനിക്ഷേപത്തിനൊരുങ്ങി പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL). 5,044 കോടി രൂപ നിക്ഷേപത്തോടെ പോളിപ്രൊപ്പിലീൻ (PP) ഉത്പാദന യൂണിറ്റാണ് കൊച്ചി റിഫൈനറിയിൽ ബി.പി.സി.എൽ ആവിഷ്‌കരിക്കുന്നത്. 400 കിലോ ടൺ വാർഷിക ഉത്പാദന ശേഷിയുള്ള യൂണിറ്റ് 46 മാസത്തിനകം പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

പോളിപ്രൊപ്പിലീൻ (PP) യൂണിറ്റ് വരുന്നതിലൂടെ പെട്രോകെമിക്കലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉത്പാദനത്തിലെ വൻ ശക്തിയാകാനുള്ള അവസരമാണ് കേരളത്തിന് കൈവരുന്നത്. ഉത്പന്നങ്ങളുടെ പാക്കേജിംഗ് ഫിലിം, ഷീറ്റ്, ബോക്‌സുകൾ, കണ്ടെയ്‌നറുകൾ, ബാഗുകൾ എന്നിവയുടെയും ഹോം കെയർ, ഹോം വെയർ, പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ എന്നിവയുടെയും നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്‌തുവാണ് പോളിപ്രൊപ്പിലീൻ.