കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഷീ ലോഡ്ജ് വൻ വിജയം. പ്രവർത്തനം തുടങ്ങി 9 മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് ലോഡ്ജിന്റെ ലാഭം. കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും ലഭ്യമാകുമെന്നതാണ് ഷീ ലോഡ്ജിന്റെ പ്രത്യേകത. മൂന്ന് നിലകളിലായി 3 ഡോർമെറ്ററികളും, 48 സിംഗിള്‍ റൂമുകളും, 32 ഡബിള്‍ റൂമുകളുമാണ് ഷീ ലോഡ്ജിലുള്ളത്.
ഡോർമെറ്ററിക്ക് 100 രൂപ, സിംഗിള്‍ റൂമിന് 200, ഡബിള്‍ റൂമിന് 350 രൂപ എന്നിങ്ങനെയാണ് ദിവസ വാടക. വാടക കുറവാണെങ്കിലും സൗകര്യങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഒരേ സമയം 192 പേർക്ക് ലോഡ്ജിൽ താമസിക്കാം. ജീവനക്കാരും വിദ്യാർത്ഥിനികളും അടക്കമുള്ളവർ ഷീ ലോഡ്ജിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. സോളാർ എനർജിയിലാണ് ലോഡ്ജിന്റ പ്രവർത്തനം. ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിലുണ്ട്.
റെയിൽ വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും അടുത്ത് തന്നെയുള്ളതിനാൽ യാത്രയും എളുപ്പം. സുരക്ഷാ ജീവനക്കാരുള്‍പ്പടെ 8 പേരാണ് ഇവിടെ സേവനം ചെയ്യുന്നത്. കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പ് ചുമതല.