100 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യ വനിത:സമ്പന്നരിൽ ശക്തയായി ഫ്രാൻകോയ്സ്

0
613

100 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആദ്യ വനിതയായി ലോറിയലിന്റെ (L’Oreal) പിന്തുടർച്ചാവകാശിയായ ഫ്രാൻകോയ്സ് ബെറ്റെൻകോർട്ട് മെയേഴ്സ്. 100.1 ബില്യൺ ഡോളറാണ് ബ്ലൂംബർഗിന്റെ സമ്പന്ന സൂചിക പ്രകാരം ലോറിയലിന്റെ വൈസ് ചെയർപേഴ്സണായ ഫ്രാൻകോയ്സിന്റെ ആസ്തി. മുത്തച്ഛൻ സ്ഥാപിച്ച സൗന്ദര്യ ഉത്പന്ന സാമ്രാജ്യമായ ലോറിയൽ എസ്‌എയുടെ വിജയമാണ് ഫ്രാൻകോയ്സിന്റെ ആസ്തി ഉയരാൻ കാരണമായത്. 1998ന് ശേഷം ആദ്യമായാണ് ലോറിയലിന്റെ ഓഹരിയിൽ ഇത്ര വലിയ കുതിപ്പുണ്ടാകുന്നത്.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് 70 കാരിയായ ഫ്രാൻകോയ്സ്. ലോറിയലിന്റെ ഓഹരിയുടെ 35% ഫ്രാൻകോയ്സിന്റെയും കുടുംബത്തിന്റെയും പേരിലാണ്. ഫ്രാൻകോയ്സിന്റെ മുത്തച്ഛൻ യൂജിൻ ഷൂലറാണ് ലോറിയൽ സ്ഥാപിച്ചത്. എന്നാൽ എൽവിഎംഎച്ച് മൊയ്‌റ്റ് ഹെന്നസി ലൂയിസ് വിറ്റൺ എസ്ഇയുടെ സ്ഥാപകൻ ബർണാർഡ് ആർനോൾട്ടിനെ പിന്നിലാക്കാൻ ഫ്രാൻകോയ്സിന് സാധിച്ചിട്ടില്ല. 179 ബില്യൺ ഡോളറാണ് ബർണാർഡിന്റെ ആസ്തി.