മാർക്കറ്റിംഗിൽ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് കുട്ടികളുടെ ലക്ഷ്വറി ഫാഷൻ സ്റ്റാർട്ടപ്പ് ആയ ടൈനി മാഫിയ. അന്ന എന്ന എ.ഐ വെർച്വൽ അവതാറിനെയാണ് മലയാളി സ്റ്റാർട്ടപ്പായ ടൈനി മാഫിയ അവതരിപ്പിച്ചത്. കുട്ടികളുടെ ഫാഷൻ സെഗ്മെന്റിൽ ഇന്ത്യയിലെ ആദ്യ എ.ഐ വെർച്വൽ ബ്രാൻഡ് അംബാസഡറാണ് അന്നയെന്ന് കമ്പനി പറഞ്ഞു.
പുതു തലമുറയിലെ രക്ഷിതാക്കളുടെ ആവശ്യവും അഭിരുചികളും തിരിച്ചറിഞ്ഞ് മികച്ച ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഇന്തോ-വെസ്റ്റേൺ ലക്ഷ്വറി ഉത്പ്പന്നങ്ങൾ ഈ സെഗ്മെന്റിൽ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മിതമായ നിരക്കിൽ കുട്ടികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ഫാഷൻ ഉത്പ്പന്നങ്ങൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. നവജാത ശിശുക്കൾ മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ബ്രാൻഡ് ആരംഭിച്ചത്.
എ.ഐ ബ്രാൻഡ് അംബാസഡർ തങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്കും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും സഹായിക്കുമെന്നും കൂടാതെ കമ്പനിയെ മാർക്കറ്റിൽ വ്യത്യസ്‌തരാക്കുമെന്നുമാണ് കരുതുന്നതെന്നും ടൈനി മാഫിയയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷൈജു അനസ് പറഞ്ഞു.