കറന്റ് ബില്ലടയ്ക്കാൻ ഇനി ഓഫീസിൽ പോകണ്ട:കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വീട്ടിലെത്തും

0
303

കാനറാ ബാങ്കുമായി സഹകരിച്ച് വൈദ്യുതി ബിൽ വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ അടയ്ക്കാവുന്ന പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഇ.ബിയും കാനറാ ബാങ്കും ഒപ്പുവച്ചു. കാനറാ ബാങ്കിന്റെ സഹായത്തോടെ 5,300ഓളം ആൻഡ്രോയിഡ് അധിഷ്‌ഠിത സ്വൈപ്പിംഗ് മെഷീനുകൾ വഴി മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും.


നിലവിലെ ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉപയോഗിക്കാത്ത ഉപയോക്താക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കറന്റ് ബില്ലടയ്ക്കാൻ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് പോകേണ്ടതില്ല എന്നതാണ് പദ്ധതിയുടെ നേട്ടം. മീറ്റർ റീഡർമാർ പ്രത്യേക സ്വൈപ്പിംഗ് മെഷീനുകളുമായി ഉപയോക്താവിന്റെ വീട്ടിലെത്തും. ഇതിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് സ്വൈപ്പ്‌ ചെയ്‌ത്‌ പണമടയ്ക്കാം. യു.പി.ഐ വഴിയും പണം അടയ്ക്കാൻ സാധിക്കും.