പുത്തൻ ബാറ്ററി സംവിധാനവുമായി ടൊയോട്ട:10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ പോകാം

0
687

സോളിഡ്-സ്റ്റേറ്റ് (Solid-state) ബാറ്ററികളോടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിൽ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട. 2027-28ൽ ഇത്തരം വൈദ്യുത വാഹനങ്ങൾ (EV) വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിവേഗ ചാർജിംഗാണ് ഈ വാഹനങ്ങളുടെ പ്രധാന സവിശേഷത. 10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ ദൂരം വരെ പോകാമെന്നതാണ് സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികളുടെ പ്രത്യേകത. ഇത് ഇലക്ട്രിക് വാഹന വിപണിയിൽ പുതുതരംഗം തന്നെ സൃഷ്ടിക്കാൻ ടൊയോട്ടയെ സഹായിക്കും.


ഇലക്ട്രിക്, ഹൈബ്രിഡ് വാഹനശ്രേണികളിൽ ആഗോളതലത്തിൽ തന്നെ ചലനം സൃഷ്ടിച്ച ആദ്യ ബ്രാൻഡാണ് ടൊയോട്ട. എലോൺ മസ്ക്കിന്റെ ടെസ്‌ലയും ചൈനീസ് കമ്പനി ബി.വൈ.ഡിയും രംഗത്ത് എത്തിയതോടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം.