യുദ്ധ ഭീതിയില്ല:ഇസ്രയേലിലെ പ്രശ്ന ബാധിത ഇടങ്ങളിലും ജോലി ചെയ്യാൻ തയ്യാറായി ഇന്ത്യക്കാർ

0
107

ഇസ്രയേലിലേക്ക് ജോലിക്ക് പോകാൻ തയ്യാറായി നിരവധി ഇന്ത്യക്കാർ. യുദ്ധം നാല് മാസം പിന്നിട്ട പശ്ചാത്തലത്തിൽ ഇസ്രായേലിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ തൊഴിലാളികളെ അടിയന്തരമായി രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ.

കഴിഞ്ഞ ദിവസം ഹരിയാനയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങളാണ്. ആശാരിമാർ, പെയിന്റർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ തുടങ്ങിയവരാണ് ഇസ്രായേലിൽ തൊഴിൽ നേടാൻ തയ്യാറായി ഇരിക്കുന്നത്. ഇവരിൽ നിരവധി പേർ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽപ്പോലും ജോലി ചെയ്യാൻ തയ്യാറാണെന്നാണ് റിപ്പോർട്ട്.


എന്നാൽ റിക്രൂട്ട്മെന്റിനെ കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിയോ പ്രതികരിച്ചിട്ടില്ല. നിർമ്മാണ മേഖലയിലേയ്ക്കുൾപ്പെടെ അടിയന്തരമായി 70,000ഓളം പേരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. നഴ്‌സിംഗ്, നിർമ്മാണ മേഖലയിൽ 40,000 ഇന്ത്യക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു.