മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം നിർമ്മിക്കാൻ പ്രാജ് ഇൻഡസ്ട്രീസ്:ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരണം

0
646

മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി ആരംഭിച്ച് പൂനെയിലെ വ്യാവസായിക ബയോടെക് കമ്പനിയായ പ്രാജ് ഇൻഡസ്ട്രീസ്. ജനുവരി 20ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രാജ് ഇൻഡസ്ട്രീസിന് കീഴിലുള്ള സുസ്ഥിര വ്യോമയാന ഇന്ധന ഗവേഷണ വികസന കേന്ദ്രമാണ് ഉത്പാദനം നടത്തുക. ഇന്ത്യൻ ഓയിൽ കോർപറേഷനും പ്രാജ് ഇൻഡസ്ട്രീസും സംയുക്ത സംരംഭമായിട്ടാണ് ജൈവ വ്യോമയാന ഇന്ധനം വികസിപ്പിക്കുന്നത്.


ഉപകമ്പനിയായ പ്രാജ് ജെൻ എക്‌സിൽ 100 കോടി രൂപയുടെ നിക്ഷേപമാണ് ജൈവ ഇന്ധനം വികസിപ്പിക്കുന്നതിന് പ്രാജ് ഇൻഡസ്ട്രീസ് നടത്തിയിരിക്കുന്നത്. വിവിധ കാർഷിക ഉത്പന്ന മാലിന്യങ്ങൾ ഉപയോഗിച്ച് ജൈവ ഇന്ധനം നിർമിക്കുന്ന കമ്പനിയാണ് പ്രാജ് ഇൻഡസ്ട്രീസ്. കമ്പനി കരിമ്പിൽ നിന്ന് എത്തനോൾ ഉത്പാദിപ്പിക്കുന്നുണ്ട്.