തെറ്റായ വ്യക്തിക്ക് സന്ദേശമയച്ച ശേഷം അതു ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിലീറ്റ് ഫോര്‍ എവരിവണിന് പകരം ഡിലീറ്റ് ഫോര്‍ മീ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പണികിട്ടാറുള്ളവരാണ് പലരും. ഇതിനൊരു പരിഹാരം കൊണ്ടുവരികയാണ് വാട്സാപ്പ്. ആക്സിഡെന്റല്‍ ഡിലീറ്റ് എന്നാണ് ഫീച്ചറിന്റെ പേര്. അഞ്ച് സെക്കന്റിനകം ഡിലീറ്റ് ഫോര്‍ എവരിവണിലേക്ക് ഇതു മാറ്റാന്‍ ഇനിമുതല്‍ സാധിക്കും.
ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ഫീച്ചര്‍ ലഭ്യമാണ്.