എസിസി ലിമിറ്റഡിന്റെയും അംബുജ സിമന്റ്‌സിന്റെയും പൊതു ഓഹരി ഉടമകളില്‍ നിന്ന് 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കാന്‍ 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറുമായി അദാനി ഗ്രൂപ്പ്.
സ്വിസ് സ്ഥാപനമായ ഹോള്‍സിമിന്റെ രണ്ട് ഇന്ത്യന്‍ ലിസ്റ്റഡ് സ്ഥാപനങ്ങളാണ് എസിസി ലിമിറ്റഡും അംബുജ സിമന്റ്‌സും.
ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളില്‍ 10.5 ബില്യണ്‍ യുഎസ് ഡോളറിന്റെ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാന്‍ കരാര്‍ ഒപ്പിട്ടതായി അദാനി ഗ്രൂപ്പ് മേയ് മാസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ ഓഫറിനും സെബി അനുമതി ലഭിച്ചത്. തുടര്‍ന്നാണ് 31000 കോടിയുടെ ഓപ്പണ്‍ ഓഫറുമായി അദാനി ഗ്രൂപ്പ് എത്തിയത്.