20000 കോടി രൂപയുടെ തുടര്‍ ഓഹരി വില്‍പന റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്ന ഈ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ടു പോകുന്നത് ധാര്‍മികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പ്രഖ്യാപനം. എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കുകയും ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് 20000 കോടി രൂപ സമാഹരിക്കുകയും ചെയ്തുവെങ്കിലും ഒറ്റ ദിവസം കൊണ്ട് മുന്‍പില്ലാത്ത നിലയില്‍ തങ്ങളുടെ ഓഹരികളുടെ മൂല്യത്തില്‍ വ്യതിയാനം സംഭവിച്ചിരുക്കുന്നു. ഈ അസാധാരണ സാഹചര്യം പരഗണിക്കുമ്പോള്‍, എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മികമല്ലെന്ന് ബോര്‍ഡിന് തോന്നിയതിനാലാണ് നടപടിയെന്ന് അദാനി ഗ്രൂപ് പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച നിക്ഷേപകര്‍ക്ക് ഒരു വിധത്തിലും നഷ്ടം സംഭവിക്കരുതെന്നതിനാലാണ് തീരുമാനമെന്നും പ്രസ്താവനയിലുണ്ട്.
ഓഹരിവിപണിയില്‍ നേരുടുന്ന വെല്ലുവിളികള്‍ക്കിടയിലും കമ്പനിയില്‍ വിശ്വാസമര്‍പ്പിച്ച നിക്ഷേപകര്‍ക്ക് കത്തില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.