ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് തിരിച്ചുവരവിനൊരുങ്ങി അദാനി ഗ്രൂപ്പ്.
പറഞ്ഞതു പോലെ തന്നെ ഓഹരികള്‍ ഈട് വെച്ച് എടുത്തിരുന്ന 7,374 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്.
ഇതിലൂടെ, അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്ന് തെളിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസവും 1.11 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പ അദാനി ഗ്രൂപ്പ് തിരിച്ചടച്ചിരുന്നു. ഇത്തരത്തില്‍ 2.02 ബില്യണ്‍ യുഎസ് ഡോളര്‍ ബാധ്യത അദാനി ഗ്രൂപ്പ് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ അടച്ചിട്ടുളള വായ്പകള്‍ക്ക് 2025 ഏപ്രില്‍ വരെ കാലാവധി ഉണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണ് വായ്പകള്‍ മുഴുവനും അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്. ആഗോള ബാങ്കുകളിലും, ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന വായ്പകള്‍ തിരിച്ചടച്ചിട്ടുണ്ട്.
നിക്ഷേപകരില്‍ കൂടുതല്‍ വിശ്വാസം നേടിയെടുക്കുന്നതോടെ വീണ്ടും നിക്ഷേപം എത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച ജിക്യുജി പാര്‍ട്‌ണേഴ്‌സ് 15,000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പില്‍ നടത്തിയിരുന്നു.