അദാനി ഗ്രൂപ്പിന് വൻ ധനസഹായവുമായി ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ

Related Stories

അദാനി ഗ്രൂപ്പിന് വൻ ധനസഹായവുമായി ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ. അദാനി ഗ്രൂപ്പ് മുന്ദ്രയിൽ നടത്തുന്ന 34,000 കോടി രൂപയുടെ പി.വി.സി (പോളി വിനൈൽ ക്ലോറൈഡ്)​ പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം ധനസഹായം നൽകും. പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള ധനസമാഹരണമായ ഏകദേശം 14,500 കോടി രൂപ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് നടത്തും. ബാക്കി തുകയ്ക്കായി സ്വകാര്യ വായ്പാദാതാക്കളെ ആശ്രയിക്കും. അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ മുന്ദ്ര പെട്രോകെം നടത്തുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഏകദേശം 20,500 കോടി രൂപ ചെലവ് വരുന്ന 10 ലക്ഷം ടൺ വാർഷിക ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 2025-26 ഓടെ ഇത് കമ്മീഷൻ ചെയ്തശേഷം രണ്ടാം ഘട്ടത്തിൽ ശേഷി ഇരട്ടിയാക്കും.

പെട്രോകെം പദ്ധതി ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികൾ ഹിൻഡൻബർഗ് ആരോപണങ്ങളെത്തുടർന്ന് അദാനി ഗ്രൂപ്പ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് യു.എസ്. ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ജി.ക്യൂ.ജി പാർട്ണേഴ്സ് 15,000 കോടി രൂപയിലധികം നിക്ഷേപിച്ചതോടെ തിരിച്ചുവരവിന്റെ പാതയിലാണ് അദാനി ഗ്രൂപ്പ്. പുതിയ ധനസഹായം ലഭിക്കുന്നത് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories