ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചതോടെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറി ഗൗതം അദാനി. ഇതോടെ ഇലോണ്‍ മസ്‌കും ലൂയി വിട്ടന്‍ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടും മാത്രമാണ് അദാനിക്ക് മുന്നിലുള്ളത്. തിങ്കളാഴ്ചയോടെ 314 മില്യണ്‍ ഡോളര്‍ കുതിപ്പാണ് അദാനിയുടെ ആസ്തി 131.9 ബില്യണ്‍ ഡോലറിലേക്ക് എത്തിച്ചത്. 156.5 ബില്യണ്‍ ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി.
ആമസോണ്‍ ഉടമ ജെഫ് ബെസോസിനെ പിന്തള്ളിയാണ് അദാനിയുടെ മുന്നേറ്റം. ജെഫ് ബോസോസിന്റെ ആസ്തി കുത്തനെ ഇടിഞ്ഞതും അദാനിക്ക് കൂടുതല്‍ സഹായകമായി.
ഫോബ്‌സ് പട്ടികയില്‍ കുറച്ച് ആഴ്ചകളായി രണ്ട്, മൂന്ന് നാല് സ്ഥാനങ്ങള്‍ക്ക് വേണ്ടി ജെഫ് ബെസോസ്, അദാനി, അര്‍ണോള്‍ട്ട് എന്നിവരുടെ കസേരകളിയാണ്.