ഫോബ്സ് ജീവകാരുണ്യ പട്ടികയിലും അദാനി

Related Stories

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി പട്ടികയിൽ അദാനിയും.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ലോകത്തിലെ മൂന്നാമത്തെ ധനികനായ അദാനി, അദാനി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഈ വര്‍ഷം ജൂണില്‍ അദാനിയുടെ 60-ാം ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ ഈ പണം വിനിയോഗിക്കും.
എച്ച്‌സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അശോക് സൂത എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാര്‍. ഈ വര്‍ഷം 11,600 കോടി രൂപ (142 മില്യണ്‍ ഡോളര്‍) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നാടാര്‍ നീക്കിവച്ചിട്ടുണ്ട്. 1994ല്‍ ശിവ് നാടാര്‍ സ്വന്തം പേരില്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories