ഇന്ത്യന്‍ കമ്പനികളുടെ ആകെ വിപണിമൂലധന നേട്ടത്തില്‍ 79 ശതമാനവും അദാനി കമ്പനികള്‍ക്കാണ്. വിപ്രോ, എല്‍ഐസി, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അദാനി മുന്നിലെത്തിയത്.
2022 ല്‍ മാത്രം അദാനി കമ്പനി ഹോള്‍ഡിംഗ്്സ് 66.2 ബില്യണ്‍ ഡോളര്‍ എത്തി. വിപണി മൂലധനത്തിലെ നേട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ ബ്ലൂചിപ് കമ്പനികളെ അദാനി ഗ്രൂപ്പ് മറികടന്നു.
ഇതിനിടെ ഗൗതം അദാനിയും ഒരു റെക്കോര്‍ഡ് കൂടി നേടി. അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഗൗതം അദാനിയുടെ ഹോള്‍ഡിംഗുകളുടെ മൂല്യം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 112 ബില്യണ്‍ ഡോളര്‍ കുതിച്ചുയര്‍ന്നു. ഇത് ലോകത്തിലെ എല്ലാ ശതകോടീശ്വരന്മാരേക്കാളും ഏറ്റവും ഉയര്‍ന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ സമ്പത്ത് 365% ഉയര്‍ന്ന് 30.7 ബില്യണ്‍ ഡോളറില്‍ നിന്ന് 142 ഡോളറായി. ടോപ് ഐടി കമ്പനികളെയാണ് പിന്തള്ളിയത്.