രാജ്യത്ത് സിമെന്റ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഗൗതം അദാനി. സിമെന്റ് ബിസിനസില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനിയെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വമ്പന്‍മാരായ അംബുജ, എസിസി സിമെന്റുകളെ സ്വന്തമാക്കിയതിന് പിന്നാലെ താരതമ്യേന ചെറിയ കമ്പനികളെയും ലക്ഷ്യമിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍. നുവോകോ വിസ്താസ്, ഇന്ത്യ സിമെന്റ്‌സ്, സാങ്കി സിമെന്റ് തുടങ്ങിയ സിമെന്റ് കമ്പനികളെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ പോകുകയാണെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ സിമെന്റ് നിര്‍മാതാക്കളായ അള്‍ട്രാ ടെക്കുമായി നേരിട്ടൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് രണ്ടാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.