മാര്‍ക്കറ്റ് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമായതോടെ അദാനി ഗ്രൂപ്പിനെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്ത്യയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ തീരുമാനിച്ചു.
റിപ്പോര്‍ട്ട് പരസ്യമാക്കിയതിന് ശേഷം അദാനിയുടെ ഓഹരികള്‍ 20 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൂക്ഷ്മപരിശോധന വര്‍ധിപ്പിക്കാനുള്ള നീക്കം. അദാനി നിയമനടപടി സ്വീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായി, യുഎസില്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയെ വെല്ലുവിളിച്ചു.