അദാനിക്ക് വീണ്ടും തിരിച്ചടി:ഓഹരികള്‍ വിറ്റൊഴിയാൻ ഐ.എച്ച്.സി

0
1015

അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. അദാനി ഗ്രൂപ്പിന് കീഴിലെ രണ്ട് കമ്പനികളിലുള്ള ഓഹരികള്‍ വിറ്റൊഴിയുമെന്ന് അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐ.എച്ച്.സി) വ്യക്തമാക്കി. 23,598 കോടി ഡോളറിലധികം മൂല്യമുള്ള (ഏകദേശം 20 ലക്ഷം കോടി രൂപ) യു.എ.ഇയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഐ.എച്ച്.സി.

അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളായ അദാനി ഗ്രീൻ എനർജി ലിമിറ്റഡിലും അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിലുമുള്ള ഓഹരികളാണ് വിൽക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.26 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 1.41 ശതമാനവും ഓഹരിയുമാണ് ഐ.എച്ച്.സിക്കുള്ളത്. അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ് എന്നീ മൂന്ന് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ 2022-ൽ ഐ.എച്ച്.സി ഏകദേശം 2 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.