അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ് സര്‍ക്കാര്‍. മൗറീഷ്യസ് ഫിനാന്‍ഷ്യല്‍ സര്‍വീസെസ് കമ്മീഷന് മേധാവി ധനേശ്വര്‍നാഥ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ള 38 കമ്പനികളിലും 11 ഫണ്ടുകളിലും മൗറീഷ്യസ് പ്രാഥമിക അന്വേഷണം നടത്തി.
എന്നാൽ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്ബനികളുടെ വിവരങ്ങള്‍ മൗറീഷ്യസിനോട് സെബി (SEBI) ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി വിഷയത്തില്‍ ധനമന്ത്രാലയവും സെബിയും സുപ്രീംകോടതിക്ക് വിശദീകരണം നല്‍കേണ്ടത് ഇന്നാണ്. ഫെബ്രുവരി 15ന് സെബി ബോര്‍ഡുമായി ധനമന്ത്രി നിര്‍മല സീതാരാമന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.