അദാനി പോര്‍ട്ടുകളിലെ കണ്ടെയ്‌നര്‍ വോളിയത്തില്‍ നവംബര്‍ മാസത്തില്‍ 6 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട. കഴിഞ്ഞ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് 6 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത്. 25.3 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് അദാനി ഗ്രൂപ്പ് നവംബറില്‍ കൈകാര്യം ചെയ്തത്.
സെപ്തംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 65.5 ശതമാനം ഉയര്‍ന്ന് 1,737.81 കോടി രൂപയായപ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 32.8 ശതമാനം ഉയര്‍ന്ന് 5,210.80 കോടി രൂപയായി.