അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ഷെയറുകള്‍ നേട്ടത്തില്‍. ആയിരം കോടിയുടെ ഹൃസ്വകാല വായ്പ മുന്‍കൂറായി അടച്ചു തീര്‍ക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഓഹരികളില്‍ നേട്ടം ദൃശ്യമായത്.
1.87 ശതമാനം വര്‍ധനവോടെ ഓഹരിയൊന്നിന് 590.50 എന്ന നിലയിലേക്ക് ഓഹരികള്‍ എത്തി.
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 5000 കോടി രൂപയുടെ വായ്പകള്‍ കമ്പനി അടച്ചു തീര്‍ക്കുമെന്ന് നേരത്തെ അദാനി പോര്‍ട്ട്‌സ് സിഇഒ കരണ്‍ അദാനി വ്യക്തമാക്കിയിരുന്നു.