ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി സ്‌റ്റോക്കുകള്‍ കൂപ്പുകുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആറംഗ പാനലിനെ നിശ്ചയിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയെ അദാനി ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. സമയബന്ധിതമായി എല്ലാത്തിനും അന്ത്യമുണ്ടാകാന്‍ ഇത് സഹായിക്കും. സത്യം വിജയിക്കും- അദാനി ട്വിറ്ററില്‍ കുറിച്ചു.
സുപ്രീംകോടതി മുന്‍ ജഡ്ജി എ.എം സാപ്രേ, കെ.വി കമ്മത്ത്, നന്ദന്‍ നിലേകനി, സോമശേഖരന്‍ സുന്ദരന്‍, ഒ.പി ഭട്ട്, ജെ.പി ദേവദത്ത് എന്നിവരടങ്ങിയ വിദഗ്ധ സമിതിയാകും അന്വേഷണം നടത്തുക.
കോടതി ഉത്തരവിന് പിന്നാലെ പത്ത് അദാനി സ്റ്റോക്കുകളും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.