20000 കോടിയുടെ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ടോട്ടല്‍ ഗ്യാസ്

0
275

ശതകോടീശ്വരന്‍ ഗൗതം അദാനിയുടെയും ഫ്രഞ്ച് ഇന്ധന ഭീമന്‍ ടോട്ടല്‍ എനര്‍ജിയുടെയും സംയുക്ത സംരംഭമായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് 20000 കോടി രൂപയോളം നിക്ഷേപിച്ചുകൊണ്ട് ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. അടുത്ത എട്ട് മുതല്‍ പത്ത് വര്‍ഷത്തിനകം നിക്ഷേപം പൂര്‍ത്തിയാക്കും.
ഓട്ടോമൊബൈല്‍ സിഎന്‍ജി റീട്ടെയില്‍ മുതല്‍ വീടുകളിലേക്കും വ്യവസായങ്ങളിലേക്കും പൈപ്പ് ഗ്യാസ് എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനാകും തുക വിനിയോഗിക്കുകയെന്ന് അദാനി ടോട്ടല്‍ ഗ്യാസ് സിഎഫ്ഒ വ്യക്തമാക്കി.നിലവില്‍ രാജ്യത്തെ 124 ജില്ലകളിലാണ് അദാനിയുടെ സിഎന്‍ജി എത്തുന്നത്. 460 സിഎന്‍ജി സ്റ്റേഷനുകളും 7 ലക്ഷം ഉപഭോക്താക്കളുമാണ് അദാനി ടോട്ടലിനുള്ളത്.