കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശന-വിപണന മേളകളിലൊന്നായ കേരള അഗ്രോ-ഫുഡ് പ്രൊ ഇന്നുമുതല്‍ മുതല്‍ തൃശ്ശൂരില്‍. കേരളത്തിലെ കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി നൂതനസങ്കേതങ്ങളുപയോഗിച്ച് തയ്യാറാക്കിയ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് പരിചയപ്പെടുത്തുന്നതിനൊപ്പം വ്യവസായികളുടെ താല്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള യന്ത്രോപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം ചെറുകിട വ്യവസായികള്‍ക്കായി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വ്യവസായ, വിപണന രംഗത്തുള്ള അവസരങ്ങളെക്കുറിച്ചും സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും ശില്‍പ്പശാല സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേള, പ്രദര്‍ശന വിപണന മേള, യന്ത്ര പ്രദര്‍ശനം- വിവരണം എന്നിങ്ങനെ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിധത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്ന മേള ഫെബ്രുവരി 7 വരെ നീണ്ടുനില്‍ക്കും