രോഗ അവധിയെടുക്കുമ്പോള്‍ ഇനി മുതല്‍ കള്ളത്തരം നടക്കില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം പരിശോധിച്ച് ജലദോഷമോ ചുമയോ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചില ഗവേഷകര്‍. ചിലരെ ഇത് ജലദോഷം കണ്ടെത്താന്‍ സഹായിക്കുമെങ്കിലും മറ്റ് ചിലരുടെ കള്ളത്തരം പൊളിക്കാന്‍ കമ്പനികളെ സഹായിക്കും. സൂറത്തിലെ സര്‍ദാര്‍ വല്ലഭ്ഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് ഗവേഷകര്‍ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.