വെല്ലുവിളി ഉയർത്തി എ.ഐ:40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്

0
239

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിശകലനം. വളർന്നുവരുന്ന വിപണികളിലും വരുമാനം കുറവുള്ള രാജ്യങ്ങളിലും നിർമിത ബുദ്ധിയുടെ ആഘാതം കുറവായിരിക്കും. എന്നാൽ വികസിത സമ്പദ് വ്യവസ്ഥകളെ ഇത് കൂടുതലായി ബാധിക്കും.

എ.ഐ ചില ജോലികൾ ഇല്ലാതാക്കുമെന്നും മറ്റു ചിലതിൻ്റെ പൂർത്തീകരണത്തിന് ഇതുപയോഗിക്കാമെന്നുമാണ് വിശകലനത്തിൽ പറയുന്നത്. ഉയർന്ന തോതിൽ ഓട്ടോമേഷൻ നടത്തിയിരിക്കുന്ന വികസിത രാജ്യങ്ങളിൽ ഏകദേശം 60% ജോലികളെയും ഇത് ബാധിച്ചേക്കും.

നിർമ്മിത ബുദ്ധി മൊത്തത്തിലുള്ള അസമത്വത്തെ കൂടുതൽ വഷളാക്കും എന്നതാണ് ആശങ്ക ഉളവാക്കുന്ന മറ്റൊരു കാര്യം. അതുകൊണ്ടു തന്നെ ദുർബലരായ തൊഴിലാളികളെ സഹായിക്കുന്നതിനായി രാജ്യങ്ങൾ സമഗ്രമായ സാമൂഹ്യ സുരക്ഷാ പദ്ധതികളും പുതിയ തൊഴിൽ പരിശീലന പരിപാടികളും ലഭ്യമാക്കണം.