ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ ക്യാബിന്‍ ക്രൂ ജീവനവക്കാര്‍ക്ക് വേണ്ടി പുതുതായി പുറത്തിറക്കിയിരിക്കുന്ന ചട്ടങ്ങള്‍ വിവാദമാകുന്നു.
നരച്ച മുടിയുള്ളവര്‍ നിര്‍ബന്ധമായും ഡൈ ചെയ്യണമെന്നും പുരുഷ ജീവനക്കാര്‍ക്ക് മുടി കുറഞ്ഞു തുടങ്ങുകയോ കഷണ്ടിയാകുകയോ ചെയ്താല്‍ നിര്‍ബന്ധമായും മൊട്ടയടിച്ചിരിക്കണമെന്നുമാണ് കര്‍ശന നിര്‍ദേശം.
ഹെയര്‍ സ്റ്റൈലിനെ കുറിച്ച് മാത്രം അഞ്ച് പേജ് നിര്‍ദേശമാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരിക്കുന്നത്.
പറന്നിരിക്കുന്ന മുടിയുള്ളവര്‍ നിര്‍ബന്ധമായും മുടി സ്മൂത്ത് ചെയ്യുകയോ റിലാക്‌സിങ് ട്രീറ്റ്‌മെന്റിന് വിധേയമാകുകയോ ചെയ്യണം. ഇവര്‍ മുടി ഒതുക്കി കെട്ടിവയ്ക്കണം. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ മാത്രമേ വിഗ്ഗോ ഹെയര്‍എക്‌സ്‌റ്റെന്‍ഷനോ ഉപയോഗിക്കാവൂ.
സിഖ് വിഭാഗത്തിനു പുറത്തുള്ളവര്‍ക്കാര്‍ക്കും താടി വയ്ക്കാന്‍ അനുവാദമില്ല. മൂക്കുത്തി, മതപരമായ ആഭരണങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്.
അവധിയിലുള്ള ജീവനക്കാര്‍ ഷോര്‍ട് സ്‌കേര്‍ട്ട്, ഹോട്ട് പാന്റ്‌സ്, ടോണ്‍ ജീന്‍സ് എന്നിവ ധരിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പാടില്ല.
കമ്പനിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ ഇതിനകം തന്നെ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.