എയർഇന്ത്യ എക്സ്പ്രസിന്റെ പുത്തൻ സർവീസ്:തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂറിൽ കോഴിക്കോടെത്താം

0
269

തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താം. ഡിസംബർ 14 മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർഇന്ത്യ എക്സ്പ്രസ്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ്. തലസ്ഥാന നഗരത്തെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന വിമാന സർവീസ് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.


തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.45ന് പുറപ്പെടുന്ന വിമാനം 7.45ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടു നിന്ന് രാത്രി 8 മണിയോടെ പുറപ്പെടുന്ന വിമാനം 9.05ന് തിരുവനന്തപുരത്തെത്തും. 3,000 രൂപ മുതലാണ് എയർഇന്ത്യ എക്സ്പ്രസിന്റെ സൈറ്റിൽ നൽകിയിരിക്കുന്ന നിരക്ക്.