പുത്തൻ ലോഗോയുമായി എയർ ഇന്ത്യ

Related Stories

എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോഗോയിലാണ് ഇനി എയര്‍ ഇന്ത്യയുടെ സഞ്ചാരം.

ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയര്‍ന്ന സാധ്യതകള്‍, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകല്‍പ്പനയിലേക്ക് നയിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

2023 ഡിസംബര്‍ മുതലാണ് പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക.

പുതിയ ബ്രാന്‍ഡിലൂടെ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്ന ഒരു ലോകോത്തര വിമാനക്കമ്ബനിയായി എയര്‍ ഇന്ത്യയെ മാറ്റാന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടപ്പിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories