ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി

Related Stories

ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു.
ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം 265 നഗരങ്ങളില്‍ ലഭ്യമാകും.
കേരളത്തില്‍ പൊന്നാനി, കളമശ്ശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂര്‍, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂര്‍, വാഴക്കാല, കായംകുളം എന്നിവിടങ്ങളിലും ഇനി അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളില്‍ ഇതിനകം ലഭ്യമായിരുന്നു.
എയര്‍ടെലിന്റെ വിശ്വസനീയമായ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി എയര്‍ടെല്‍ 5ജി പ്ലസ്, ഹൈ-ഡെഫനിഷന്‍ വിഡിയോ സ്ട്രീമിങ്, ഗെയിമിങ്, മള്‍ട്ടിപ്പിള്‍ ചാറ്റിങ്, ഫോട്ടോകള്‍ വളരെ വേഗത്തില്‍ അപ്ലോഡ് ചെയ്യല്‍ എന്നിവ സാധ്യമാക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories