രാജ്യത്തെ എട്ട് നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയതായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുഡി, നാഗ്പൂര്‍, വാരാണസി എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ എയര്‍ട്ടെല്‍ 5 ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്.
നിലവിലുള്ള 4ജി പ്ലാനിന് അനുസൃതമായി ഉപയോക്താക്കള്‍ പണം അടച്ചാല്‍ മതിയാകും.
ഇന്ത്യയുടെ ടെലികോം വിപ്ലവത്തില്‍ എയര്‍ടെല്‍ കഴിഞ്ഞ 27 വര്‍ഷമായി എന്നും മുന്നില്‍ ഉണ്ടായിരുന്നുവെന്നും ഇന്ന് ഇതില്‍ ഒരു പടി കൂടി വച്ചിരിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.