2021ല്‍ 950 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ നിന്ന് 300 രൂപ കടം എടുത്ത് ബൈജൂസ്. 7.5 ശതമാനം പലിശയ്ക്കാണ് ആകാശില്‍ നിന്ന് കടമെടുത്തിരിക്കുന്നതെന്നാണ് റെഗുലേറ്ററി ഫൈലിങ്ങുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ ആദ്യ വാരം തന്നെ ആകാശ് ബോര്‍ഡ് ഓഫ് ഡിറക്ടേഴ്‌സില്‍ നിന്ന് അനുമതിയും കമ്പനി നേടിക്കഴിഞ്ഞു. അതേസമയം, ആകാശിനു വേണ്ടി ബൈജൂസ് നടത്തി വന്ന മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളുടെയും ക്യാംപെയിനുകളുടെയും അഡ്വാന്‍സ് എന്ന നിലയിലാണ് ഈ തുക വാങ്ങുന്നത് എന്നാണ് ബൈജൂസിന്റെ വിശദീകരണം.