ബൈജൂസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ ഏകദേശം 8,000 കോടി രൂപ സമാഹരിക്കുകയാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 950 മില്യണ്‍ ഡോളറിനാണ് ആകാശിനെ ബൈജൂസ് സ്വന്തമാക്കിയത്.
അടുത്ത ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാകും ആകാശ് ബൈജൂസ് ഐപിഒയ്ക്ക് എത്തുക. 1988ല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി ആരംഭിച്ച ആകാശിന് രാജ്യത്തുടനീളം 200ലധികം കേന്ദ്രങ്ങളുണ്ട്.